National

ഡല്‍ഹിയില്‍ സം​ഘ​ര്‍​ഷം തുടരുന്നു; സ്‌കൂളുകള്‍ക്ക് അവധി

ന്യൂ​ഡ​ല്‍​ഹി: സം​ഘ​ര്‍​ഷം വ്യാ​പ​ക​മാ​യ​തി​നെ തു​ട​ര്‍​ന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇതു സംബന്ധിച്ച്‌ ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ട്വീ​റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

അതേസമയം ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളോ ചി​ത്ര​ങ്ങ​ളോ ന​ല്‍​ക​രു​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് ഡ​ല്‍​ഹി പോ​ലീ​സ് അ​ഭ്യ​ര്‍​ഥി​ച്ചു. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​തു​വ​രെ ഒ​രു പോ​ലീ​സു​കാ​ര​നും മൂന്ന് നാ​ട്ടു​കാ​രും ഉ​ള്‍​പ്പെ​ടെ നാല്‌ പേ​രാ​ണ് മ​രി​ച്ച​ത്. ക​ര്‍​ദ്ദം​പു​രി​ലും ഭ​ജ​ന്‍​പു​ര​യി​ലു​മാ​ണ് ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി സം​ഘ​ര്‍​ഷം അ​ര​ങ്ങേ​റു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്കാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ തീ​യി​ട്ട​ത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top