കാസര്‍ഗോഡ്: സ്ക്കൂള് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനെ കോടതി 15 വര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീര്ച്ചാല് മല്ലടുക്കയിലെ ബാലമുരളിയെയാണ് (32) ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ലൈംഗികപീഡനത്തിന് 10 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം. പോക്സോ നിയമപ്രകാരം അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം.
2012-13 അധ്യയനവര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം.