Latest News

മെട്രോ ട്രെയിനില്‍ യുവതിക്ക് നേരെ യുവാവിന്റെ അശ്ലീലപ്രദര്‍ശനം; ഭയന്ന് യുവതി

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ യുവാവ് അശ്ലീലപ്രദര്‍ശനം നടത്തിയതായി പരാതി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍നിന്ന് ഗുരുഗ്രാമിലേക്ക് യാത്രചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഇക്കാര്യം വിശദീകരിച്ച് യുവാവിന്റെ ഫോട്ടോ സഹിതം യുവതി ട്വീറ്റ് ചെയ്തു. സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി ട്രെയിനിലെ ഏഴാമത്തെ കോച്ചിലാണ് യാത്ര ചെയ്തിരുന്നത്. സീറ്റില്‍ ഇരിക്കുകയായിരുന്ന തനിക്ക് നേരേ യുവാവ് പാന്റ്സിന്റെ സിബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ഏറെനേരം തന്നെ തുറിച്ചുനോക്കിയ ഇയാള്‍ മുന്‍വശത്തുണ്ടായിരുന്ന ചെറിയ ബാഗ് നീക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതോടെ തനിക്ക് ഭയവും മരവിപ്പും അനുഭവപ്പെട്ടെന്നും യുവതി പറയുന്നു. തൊട്ടുപിന്നാലെ ഇയാളുടെ ഫോട്ടോ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ ഏത് സ്റ്റേഷനിലാണ് ഇയാള്‍ ഇറങ്ങിപ്പോയതെന്ന് ശ്രദ്ധിച്ചില്ലെന്നും യുവതി പറഞ്ഞു.

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top