Latest News

ഡല്‍ഹിയില്‍ കണക്കുകൂട്ടല്‍ തെറ്റി , ഗോലിമാരോ പ്രചാരണം തിരിച്ചടിയായി, വീഴ്ച സമ്മതിച്ച്‌ അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകള്‍ തെറ്റി. ഗോലിമാരോ പ്രചാരണം തിരിച്ചടിയായെന്നും ആ പ്രചാരണം ബിജെപി സ്വീകരിക്കേണ്ടതില്ലായിരുന്നുവെന്നും
അമിത് ഷാ പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമല്ല. ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയാണെന്ന് തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ സ്ഥിതി ശാന്തമാണ് ആര്‍ക്കും വേണമെങ്കിലും ഇപ്പോള്‍ അവിടെ പോകാം. കശ്മീരില്‍ പോയി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം.പൗരത്വനിയമത്തിനെതിരെയുള്ള സമരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. അനുകൂല പ്രകടനങ്ങളെ മാധ്യമങ്ങള്‍ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top