ജയ്പൂര്‍: കോണ്‍ഗ്രസ് എംപി ശശി തരൂരുമായുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ആര്‍ജെ പുര്‍ഖക്കെതിരെ സൈബര്‍ ആക്രമണം. ജയ്പൂരില്‍ നടന്ന സാഹിത്യോത്സവത്തിലാണ് പുര്‍ഖ ശശി തരൂരിനെ അഭിമുഖം ചെയ്തത്. തരൂരിനെതിരായ ആക്രമണത്തിനായി ചിത്രം പലരും ദുരുപയോഗം ചെയ്തു. ചിത്രത്തില്‍ കമന്റുകളിട്ടത് കൂടാതെ എഡിറ്റ് ചെയ്ത് സ്ത്രീവിരുദ്ധ ട്രോളുകളുണ്ടാക്കുകയും ചെയ്തു.
കൂടാതെ, തരൂരിന്റെ പുതിയ ഇര എന്ന രീതിയില്‍ ലൈംഗികചുവയോടെയുള്ള അശ്ലീലകമന്റുകളും ഉണ്ടായിരുന്നു. തരൂരുമൊത്തുള്ള ചിത്രത്തിന് അശ്ലീലകമന്റുകളും അധിക്ഷേപങ്ങളും നിറഞ്ഞതോടെ ഇതിനെതിരെ പുര്‍ഖ രംഗത്തെത്തി. ജോലിയുടെ ഭാഗമായി താന്‍ ചെയ്ത ഇന്റര്‍വ്യൂവിലെ ചിത്രങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി മോശമായി ഉപയോഗിക്കുന്നുവെന്നും സ്വന്തം ജോലി ചെയ്തതിന് താന്‍ ഇത്രയേറെ ആക്രമണം നേരിടേണ്ടി വന്നത് തന്നെ വിഷമിപ്പിക്കുന്നുവെന്നും പുര്‍ഖ പ്രതികരിച്ചു.

Recommended for you