Latest News

രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും

ചെന്നൈ: നടന്‍ രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് വിവരം. അണ്ണാ ഡിഎംകെയില്‍ നിന്ന് പ്രധാന നേതാക്കള്‍ രജനിക്കൊപ്പം എത്തിയേക്കും. ഓഗസ്റ്റില്‍ സംസ്ഥാന ജാഥ നടത്തി തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് രജനിയുടെ പദ്ധതി. ഓഗസ്റ്റിലായിരിക്കും പാര്‍ട്ടിയുടെ ആദ്യ സമ്മേളനം. സെപ്റ്റംബറില്‍ രജനി സംസ്ഥാന ജാഥ നടത്തും. ശേഷം തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങും.

തമിഴ്‌നാട്ടിലെ ജാതി കേന്ദ്രീകൃത പാര്‍ട്ടിയായ പാട്ടാളി മക്കള്‍കക്ഷി രജനിയുടെ പാര്‍ട്ടിയുമായി സഖ്യത്തിലെത്തിയേക്കും. രജനി പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ആ പാര്‍ട്ടിയില്‍ ലയിക്കുമെന്ന് പുതിയ നീതി പാര്‍ട്ടി നേതാവ് എസി ഷണ്‍മുഖം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പക്ഷേ കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യവും സഖ്യത്തിലുണ്ടായേക്കും. വേറെയും പാര്‍ട്ടികളെ കൂടെക്കൂട്ടി മഴവില്‍ സഖ്യമായി അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് രജനിയുടെ പദ്ധതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top