Breaking News

ജനവിരുദ്ധ ബജറ്റ്; പ്രഖ്യാപനങ്ങള്‍ ജലരേഖയായി മാറുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത് ജനവിരുദ്ധ ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പോലെ തന്നെ ഇതും ജലരേഖയായിമാറുമെന്നും ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 9000 കോടി രൂപ അധികമായി നല്‍കുമെന്നാണ് പ്രഖ്യാപനം. പ്രഖ്യാപനത്തിന് എളുപ്പമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പണം കൊടുത്തിട്ടില്ലയെന്നതാണ് നേരത്തെ ഞങ്ങള്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയമെന്നും ചെന്നിത്തല പറഞ്ഞു. ഇതുകൊണ്ട് കേരളത്തിന് ഒരു പുരോഗതിയും ഉണ്ടാവുന്നില്ല. ജനജീവിതം നരകതുല്യമായി മാറുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top