Latest News

കൊറോണ വൈറസ്; മാസ്കുകളുടെ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ റെസ്പിറേറ്ററ്റി മാസ്‌കുകളുള്‍പ്പെടെ എല്ലാത്തരം വ്യക്തിസുരക്ഷാ ഉപകരണങ്ങളുടേയും കയറ്റുമതിക്ക് ഇന്ത്യ താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തി.

വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ കയറ്റുമതി ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഉത്തരവിറക്കി. എന്‍-95 മാസ്‌കുകള്‍, തുണികള്‍,സര്‍ജിക്കല്‍ മാസ്‌കുകള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. ഇന്ത്യയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് ആവശ്യമേറുമെന്ന സാധ്യത കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top