Latest News

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടു തിന്ന നിലയില്‍

ഏലൂരു/ആന്ധ്ര പ്രദേശ്: സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടു തിന്ന നിലയില്‍ കണ്ടെത്തി. അപകടത്തില്‍ മരിച്ച ആളുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കണ്ണ് എലി കരണ്ടു തിന്നതായി കണ്ടത്. ആന്ധ്രപ്രദേശ് ആരോഗ്യ വകുപ്പ് മന്ത്രി അല്ലാ കാലി കൃഷ്ണ ശ്രീനിവാസിന്റെ മണ്ഡലമായ എല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ചൊവ്വാഴ്ചയാണ് എലൂരു ജില്ലയിലെ ലിംഗപാലം മണ്ഡലത്തിലെ ടി വൈകുണ്ഠ വാസു എന്ന ചെറുകിട കരാറുകാരനെ ചൊവ്വാഴ്ച രാത്രി ദെന്‍ഡുലുരു മണ്ഡലത്തിലെ ജോഗന്നപാലത്തില്‍ ട്രാക്ടര്‍ ഇടിച്ചതിനെ തുടര്‍ന്നാണ് സംഭവം. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി അതേ രാത്രി എലൂരുവിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ശേഷം മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കണ്ണ് എലി കരണ്ടു തിന്ന കാഴ്ച കണ്ടത്. മൃതദേഹത്തിന്റെ കണ്‍പോളകള്‍ അപ്പോഴും എലികള്‍ തിന്നുന്ന കാഴ്ചയാണ് ബന്ധുക്കള്‍ കണ്ടത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് നല്‍കി സംഭവം ഒതുക്കി തീര്‍ക്കാന്‍ അധികൃതര്‍ ശ്രമിച്ചുവെങ്കിലും ബന്ധുക്കള്‍ പരാതിപ്പെടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top