കൊച്ചി: പ്രതിഫല തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്ന് നിഗം പൂര്‍ത്തിയാക്കി. ഏഴ് ദിവസം കൊണ്ടാണ് ഷെയ്ന് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. സിനിമ മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സിനിമാ നിര്‍മാതാക്കളും ഫെഫ്കയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഷെയ്ന് പറഞ്ഞിരുന്നു.
ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി ഷെയ്ൻ; ചിത്രം മാർച്ചിൽ റിലീസ് ചെയ്യും
By
January 18, 2020 5:14 pm