കളിയിക്കാവിളയില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ തൗഫിഖിനും സമീമിനുമെതിരെ കേരളത്തിലും കേസെടുക്കും. പ്രതികള്‍ സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തിയോ എന്ന് പരിശോധിക്കുന്നു. നിലവിലെ ചോദ്യം ചെയ്യലില്‍ ഇതിന് തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ്
തീരുമാനം. അതേസമയം പ്രതികളെ ചോദ്യം ചെയ്യാന്‍ തമിഴ്നാട് പോലീസ് കര്‍ണാടകയിലെത്തി. കര്‍ണാടകയില്‍ കേസുള്ളതിനാല്‍ പ്രതികളെ ഉടന്‍ തമിഴ്നാട് പോലീസിന് കൈമാറില്ല.
കളിയിക്കാവിള കേസ്: പ്രതികള്‍ക്കെതിരെ കേരളത്തിലും കേസെടുക്കും
By
January 15, 2020 10:29 am