തൃശൂര്‍: അതിരപ്പിളളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ വിദേശവനിതക്ക് പാമ്പ് കടിയേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പത്തൊന്‍പതുകാരിയായ യുവതിയുടെ ശരീരത്തില്‍ വിഷാംശം കയറിയിട്ടില്ലെന്നും വിഷം ഇല്ലാത്ത പാമ്പാണ്
കടിച്ചതെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് യുവതിയെ 24 മണിക്കൂര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് യുവതി അതിരപ്പിള്ളിയില്‍ എത്തിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തായി വെള്ളത്തിലിറങ്ങി കുളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.