Breaking News

മാര്‍ക്ക് ദാനം: എംജി സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കോട്ടയം: എം.ജി.സര്‍വകലാശാലയില്‍ ബിടെക്മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് സെക്ഷന്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്നുപേരെ സ്ഥലമാറ്റി.

സെക്ഷന്‍ ഓഫീസര്‍മാരായ അനന്തകൃഷ്ണന്‍, ബെന്നി കുര്യാക്കോസ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷനും ജോയിന്റ് രജിസ്ട്രാര്‍ ആഷിക്, എം.കമാല്‍, നസീബാ ബീവി എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇതുകൂടാതെ,മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണവും പിന്‍വലിക്കും. നേരത്തെ 188 വിദ്യാര്‍ഥികളുടെ എണ്ണം വെച്ചുകൊണ്ടാണ് സര്‍വകലാശാല അധികൃതര്‍ ഗവര്‍ണര്‍ക്ക് വിശദീകരണ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പിന്‍വലിക്കുന്നതായി സര്‍വകലാശാല അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top