കോട്ടയം: അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം പല തവണ ലംഘിച്ചു. ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ വിസിയുടെ അഭാവത്തില്‍ ക്രമക്കേട് നടന്നെന്ന പരാതി ഗവര്‍ണര്‍ക്ക് ലഭിച്ചു. ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തിന്റെ അഭിമുഖം സെപ്റ്റംബര്‍ അവസാന വാരമാണ് നടന്നത്. പൊതുവിഭാഗത്തില്‍ ഒന്നും സംവരണ വിഭാഗത്തിലേക്ക് രണ്ടും ഒഴിവുകള്‍. 275 ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചു. മൂന്ന് ദിവസം കൊണ്ട് തിരക്കിട്ട് നടത്തിയ അഭിമുഖത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പങ്കെടുത്തില്ല. പകരം പ്രോവൈസ് ചാന്‍സിലര്‍ അഭിമുഖം നടത്തി. പ്രത്യേക അവധിയെടുക്കാതെ തന്നെ വിസി അഭിമുഖത്തില്‍ നിന്നും മാറി നിന്നു.
എംജിയില്‍ അധ്യാപക നിയമനത്തിലും ചട്ടംലംഘിച്ച് വൈസ് ചാന്‍സിലര്‍; ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചു
By
December 28, 2019 8:08 am