പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘര്‍ഷം നടന്ന മംഗളൂരു സന്ദര്‍ശിക്കാനുള്ള യുഡിഎഫ് ജനപ്രതിനിധി സംഘത്തിന്റെ തീരുമാനം മാറ്റിവച്ചു. രാജ്ഘട്ടിൽ കോൺഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തിൽ സമരം നടക്കുമ്പോൾ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന ഹൈക്കമാൻഡ് നിർദേശത്തെ തുടർന്നാണ് സന്ദർശനം മാറ്റിവച്ചത്. എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, കെ.സുധാകരൻ, എംഎൽഎമാരായ എം സി ഖമറുദ്ദീൻ, എൻ എ നെല്ലിക്കുന്ന്, പാറക്കൽ അബ്ദുള്ള, ഷംസുദ്ദീൻ എന്നിവരുൾപ്പെടുന്ന സംഘമാണ് നാളെ മംഗളൂരു സന്ദര്‍ശിക്കാനിരുന്നത്.
യുഡിഎഫ് സംഘത്തിന്റെ മംഗളൂരു സന്ദര്‍ശനം മാറ്റി
By
December 22, 2019 8:38 pm