പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പൗരത്വ നിയമത്തില്‍ കലാപം നടത്തുന്നവര്‍ സര്‍ക്കാരില്‍ തന്നെയാണുള്ളതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
സര്ക്കാരിലുള്ളവര്ക്കു മാത്രമേ കലാപങ്ങള്‍ കൊണ്ടു നേട്ടമുള്ളു. ബിജെപി ജനങ്ങളെ ഭയപ്പെടുത്താന്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. യഥാര്‍ഥ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.