മാനന്തവാടി: വയനാട് കുറുവാ ദ്വീപിന് സമീപം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാട്ടാന ആക്രമിച്ചു. പാക്കം സ്വദേശിയും കുറുവാ ദ്വീപിലെ വിഎസ്എസ് ജീവനക്കാരിയുമായ ഇന്ദിര (37) യെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വാരിയെല്ലിന് പരുക്കേറ്റ യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാന സ്കൂട്ടറും ചവിട്ടി തകര്‍ത്തിട്ടുണ്ട്.
വയനാട്ടില്‍ സ്കൂട്ടര്‍ യാത്രികയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം
By
December 20, 2019 12:47 pm