ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ഉത്തരേന്ത്യയില്‍ ഇന്നും തുടരുന്നു. പഴയ ദില്ലി കേന്ദ്രീകരിച്ച് ഇന്ന് പ്രതിഷേധം നടക്കും. ജാമിയ ഉള്‍പ്പെടെ ക്യാമ്പസുകളിലും പ്രതിഷേധം തുടരും. ഇതിനിടെ ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയിലേക്ക് ജാമിയ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സ്ഥിതിഗതി വിലയിരുത്താന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം ചേര്‍ന്നു. എല്ലാ പ്രധാന നഗരങ്ങളുടെയും സുരക്ഷ കൂട്ടി.
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം ഇന്നും തുടരുന്നു; ക്യാമ്പസുകളിലും പ്രതിഷേധം
By
December 20, 2019 7:39 am