Kerala

വാളയാറില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച 55 കാരനെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു

പാലക്കാട്: വാളയാറില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു. ജനങ്ങളെ നിയന്ത്രിക്കുന്നതിനിടെ പോലീസ് ജീപ്പ് തട്ടി ആളുകള്‍ക്ക് പരിക്കേറ്റു. പോലീസ് ജീപ്പിന്റെ ചില്ലുകളും തകര്‍ന്നു. പോലീസ് പിടിയിലാകുമെന്ന് കണ്ടതോടെ 55 വയസ്സുകാരനായ പ്രതി ആത്മഹത്യകുറിപ്പെഴുതിവെച്ച് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ജില്ലയില്‍ വ്യാപക തിരച്ചില്‍ നടത്തുകയും വാളയാറിന് സമീപത്ത് വച്ച് പ്രതിയെ ഇന്ന് പുലര്‍ച്ചെ പിടികൂടുകയും ചെയ്തു.

വൈകിട്ട് ഏഴുമണിയോടെയാണ് വാളയാറില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സുബ്രഹ്മണ്യനെ പോലീസ് തെളിവെടുപ്പിന് കൊണ്ടു പോയത്. തെളിവെടുപ്പ് കഴിഞ്ഞ പ്രതിയെ പുറത്തേക്ക് ഇറക്കുമ്പോഴേക്കും സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങള്‍ തടിച്ചുകൂടി. ചൂലും,ചീഞ്ഞ മുട്ടയും അടക്കം കയ്യിലേന്തി നിന്ന ജനങ്ങള്‍ പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

ജനങ്ങളെ നിയന്ത്രിക്കുന്നതിനിടെ പോലീസ് ജീപ്പ് സ്ത്രീകളടക്കം ചിലരുടെ ദേഹത്ത് തട്ടി. പ്രദേശവാസിയായ മുകേഷ് എന്ന വ്യക്തിക്ക് ജീപ്പ് തട്ടി പരിക്കേല്‍ക്കുകയും ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെ പോലീസ് ജീപ്പിന്റെ ചില്ലകള്‍ ജനങ്ങള്‍ തകര്‍ത്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top