മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കാട് ജില്ലകള്‍ക്കാണ് നിര്‍ദേശം. ഡിജിപിയാണ് ജാഗ്രതനിര്‍ദേശം നല്‍കിയത്.
പൗരത്വ നിയമഭേദഗതിക്ക് എതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം. മഞ്ചേശ്വരത്താണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഒരു ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.