ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുകയാണ് ഈ മുത്തച്ഛന്. ചുറ്റുമുള്ള ഒന്നിനേക്കുറിച്ചും ഇദ്ദേഹം ശ്രദ്ധിക്കുന്നില്ല. പാട്ടില്‍ മതിമറന്ന് നൃത്തം ചെയ്യുന്ന ഈ മുത്തച്ഛന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ചുറ്റും കൂടി നിന്നവര്‍ മുത്തച്ഛന്റെ നൃത്തം ആസ്വദിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. പ്രായമായാലും നിങ്ങള്‍ നൃത്തം ചെയ്യുന്നത് നിര്‍ത്തുകയില്ല. നൃത്തം ചെയ്യുന്നത് നിര്‍ത്തുന്നത് കൊണ്ടാണ് പ്രായമാകുന്നതെന്ന കുറിപ്പോടെയാണ് ആര്‍പിജി ഗ്രൂപ്പ് ചെയര്മാന് ഹര്‍ഷ് ഗോയങ്കെ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
You don’t stop dancing because you grow old, you grow old because you stop dancing. Look at chacha jaan! pic.twitter.com/DkDkyxEZFG
— Harsh Goenka (@hvgoenka) December 13, 2019