ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. പോലീസിന് തോക്ക് നല്‍കിയിരിക്കുന്നത് കാണാനല്ല. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പോലീസ് വെടിവെക്കുമെന്നും അതിനാണ് അവര്‍ക്ക് ആയുധം നല്‍കിയിരിക്കുന്നതെന്നും മീനാക്ഷി ലേഖി പറഞ്ഞു. പാര്‍ലമെന്റിലായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പോലീസ് വെടിവെക്കും; അവര്‍ക്ക് ആയുധം നല്‍കിയിരിക്കുന്നത് കാണാനല്ല: മീനാക്ഷി ലേഖി
By
December 6, 2019 2:59 pm