Latest News

തെലങ്കാനയിലെ യുവതിക്ക് നീതി ലഭിക്കാന്‍ 7 വര്‍ഷം കാത്തിരിക്കേണ്ടി വരരുതെന്ന് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: തെലങ്കാനയില്‍ കൂട്ടബലാത്സംഗത്തിന് ശേഷം ചുട്ടുകൊന്ന യുവതിക്ക് നീതി ലഭ്യമാക്കാന്‍ 7 വര്‍ഷം കാത്തിരിക്കേണ്ടി വരരുതെന്ന് നിര്‍ഭയയുടെ അമ്മ. തെലങ്കാനയില്‍ നടന്നത് പൈശാചികമായ കൊലപാതകമാണെന്ന് 2012 ല്‍ ഡല്‍ഹിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു.

അവള്‍ക്ക്  അതിവേഗം നീതി ലഭിക്കണം. കൊല്ലപ്പെട്ട തന്റെ മകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഏഴ് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഇതേ അനുഭവം തെലങ്കാനയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉണ്ടാവരുത്. ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ നടപടി കൈക്കൊള്ളണമെന്നും ആശാ ദേവി ആവശ്യപ്പെട്ടു. നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി എതിര്‍ത്ത ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ ആശ ദേവി സ്വാഗതം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top