തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എസ്ഐ കീഴടങ്ങി. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്സോ കോടതിയില്‍ കീഴടങ്ങിയത്. പേരൂര്‍ക്കട പോലീസാണ് സജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. സജീവ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
റസിഡന്റ്സ് അസോസിയേഷന് പരിപാടി അറിയിക്കാനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പോലീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്ഐക്കെതിരെ പേരൂര്‍ക്കട പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് സജീവ് ഒളിവിലായിരുന്നു.