കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ മൊഴി മാറ്റാന്‍ നിരന്തര സമ്മര്‍ദ്ദമുണ്ടെന്ന് മുഖ്യസാക്ഷി ലിസി വടക്കേല്‍. കേസിലെ മുഖ്യസാക്ഷിയും എഫ്സിസി സന്യാസ സഭാഗവുമായ സിസ്റ്റര്‍ ലിസി വടക്കേല്‍ ആണ് മൊഴിമാറ്റിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. മാനസിക പ്രശ്നമുണ്ടെന്ന് വരുത്താന്‍ ശ്രമമുണ്ടെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു. കേസില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കന്യാസത്രീ പറഞ്ഞു. താന്‍ ജീവിക്കുന്നത് സമ്മര്‍ദ്ദങ്ങളുടെയും ഒറ്റപ്പെടലുകളുടെയും നടുവിലാണ്. താന്‍ ഉറച്ച ബോധ്യത്തോടെയാണ് മൊഴി നല്‍കിയത്. തനിക്ക് ഒരു മാനസിക പ്രശ്നവുമില്ല. പണത്തിന്റെയും പ്രതാപത്തിന്റെയും സ്വാധീനത്തിന്റെയും സമ്മര്‍ദ്ദത്തില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും തന്നെപോലെയുള്ളവരെ ഈ സമ്മര്‍ദ്ദത്തില്‍ നിന്നു രക്ഷിക്കണമെന്നും കന്യാസ്ത്രീ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ കേസില്‍ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സി. ലിസി വടക്കേല്‍
By
December 2, 2019 12:28 pm