Breaking News

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്; 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്. കോളേജ് പരിസരത്ത് നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് പരിശോധന. 5 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അമല്‍ മുഹമ്മദ്, ടി ശംഭു, അജ്മല്‍, വിഘ്‌നേഷ്, ആര്‍ സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, പൊലീസിനെ ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top