Latest News

അപ്പാർട്മെന്റിൽ നിന്നും നഗ്നയായി താഴേക്ക് വീണു : മോഡലിന്റേത് കൊലപാതകമെന്ന് പോലീസ്

ക്വാലലംപുർ : ക്വാലാലംപുരിലെ അപ്പാര്‍ട്മെന്‍റിൽ നിന്നും നഗ്നയായി താഴേക്ക് വീണ് മരിച്ച ഡച്ച് മോഡൽ ഇവാന സ്മിത്തിന്റെ മരണം കൊലപാതകമെന്ന് മലേഷ്യൻ പോലീസ്. അപകട മരണമെന്ന നിലയിലായിരുന്നു പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ ഇവാന വീഴുന്നതിനു മുൻപ് ബലാത്സംഗത്തിനിരയായതായി തെളിഞ്ഞതോടെ കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്തു. വിശദ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.2017 ഡിസംബറിൽ അപ്പാര്‍ട്മെന്‍റിന്‍റെ 20 -ാം നിലയില്‍ നിന്നും താഴെക്ക് വീണായിരുന്നു ഇവാനയുടെ മരണം.

യു എസ് പൗരനായ സ്മിത്തും (18)കസഖ്സ്ഥാൻകാരിയായ ഒരു സ്ത്രീയും ചേർന്ന് ഇവാനയെ ബലാത്സംഗത്തിനിരയാക്കിയെന്നും, പ്രതികൾ ലഹരി വസ്തുക്കൾ ഉപയോച്ചിരുന്നതായും മലേഷ്യൻ പോലീസ് വ്യക്തമാക്കി. പ്രതികൾ രാജ്യം വിട്ടതായി സംശയമുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top