കൊച്ചി: ഐഎസുമായി ചേര്‍ന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വിധി പറയും. കേരള, തമിഴ്നാട് സ്വദേശികളായ 7 പ്രതികളുടെ വിധിയാണ് പറയുക. ആദ്യ കുറ്റപത്രത്തില്‍ 8 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ വിചാരണ പിന്നീട് തുടങ്ങും. 2016 ഒക്ടോബറിലാണ് എന്‍ഐഎ കണ്ണൂര്‍ കനകമലയില്‍ ക്യാമ്പ് ചെയ്ത് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടയില്‍ ആറ് പേരെ പിടികൂടിയത്. ഇവരുമായി സമൂഹമാധ്യമങ്ങളിലൂടെ ഭീകരാക്രമണ പദ്ധതിയ്ക്ക് പിന്തുണ നല്കിയവരെയാണ് പിന്നീട് പിടികൂടിയത്.
കനകമലയില്‍ ഐഎസുമായി ചേര്‍ന്ന് ഭീകരാക്രമണ പദ്ധതി: കേസില്‍ വിധി ഇന്ന്
By
November 25, 2019 8:41 am