സീയൂള്‍: കൊറിയന്‍ പോപ് ഗായിക ഗൂ ഹാരയെ (28) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സീയൂളിലെ ചിയോംഗ്ദാമിലെ വീട്ടില്‍ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഗുഡ്ബൈ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ഹാര പങ്കുവെച്ചിരുന്നു. ഇതിനുശേഷമാണ് താരത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണമെന്തെന്ന് വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞ മേയില്‍ ഗൂ ഹാര ആത്മഹത്യശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ക്ഷമ ചോദിച്ചിരുന്നു. ആശുപത്രിവിട്ട ഹാര വീണ്ടും സംഗീതരംഗത്ത് സജീവമാകുകയും ചെയ്തിരുന്നു.
പോപ് ഗായികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By
November 25, 2019 8:31 am