മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് 10.30 ന് പരിഗണിക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് നല്കിയ കത്തും കൈമാറും. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ 2 കത്തുകളും ഇന്ന് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഫഡ്നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നല്കിയ കത്തും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്തുമാണ് ഹാജരാക്കേണ്ടത്. കേസിലെ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. വിശ്വാസവോട്ടെടുപ്പ് ഇന്ന് വേണമെന്ന ത്രികക്ഷി വാദവും കേസ് നീട്ടണമെന്ന ബിജെപി വാദവും കോടതി അംഗീകരിച്ചില്ല.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം: ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
By
November 25, 2019 8:19 am