ബത്തേരി: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തില്‍ സര്‍വജന സ്കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും. പൂര്‍വ വിദ്യാര്‍ത്ഥികളും സ്കൂള്‍ അങ്കണം സുരക്ഷിതമാക്കാന്‍ രംഗത്തിറങ്ങും. അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍ തുടരുകയാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഇന്ന് ഷെഹ്ലയുടെ വീട് സന്ദര്‍ശിക്കും. ഷെഹ്ല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കാനും പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനും ഇന്നലെ ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു.
ഷെഹ്ലയുടെ മരണം: പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍; സര്‍വജന സ്കൂളില്‍ ഇന്ന് നഗരസഭയുടെ ശുചീകരണം
By
November 25, 2019 7:41 am