അപൂര്‍വ്വരോഗമാണെന്ന കണ്ടെത്തലോടെ എറണാകുളം അമൃത ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിനെ ഇന്ന് എം ആര് ഐ സ്കാനിംഗിന് വിധേയമാക്കും. തുടര്‍ ചികിത്സ സംബന്ധിച്ച് ഇതിന് ശേഷം തീരുമാനിക്കും. 39 ദിവസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ കുടിക്കുമ്ബോള്‍ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന രോഗമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നാണ് പാലക്കാട് സ്വദേശികളായ സ്വനൂപിന്റെയും ഷംസിയുടേയും കുഞ്ഞിനെ എറണാകുളത്തേക്ക് എത്തിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.
വെള്ളിയാഴ്ച രാത്രിയോടെയാണ് നവജാത ശിശുവിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ചത്.