മുംബൈ: പ്രശസ്ത ബോളിവുഡ് നടി ഷബാന ആസ്മിയുടെ അമ്മയും പഴയകാല നടിയുമായ ഷൗക്കത്ത് കൈഫി അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ഷൗക്കത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് അന്തരിച്ചത്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് നടക്കും.
കൈഫിയുടെ മരുമകനും മുതിര്‍ന്ന എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. നിരവധി ബോളിവുഡ് താരങ്ങള്‍ കൈഫിയുടെ കുടുംബ വസതിയില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.