Breaking News

സര്‍ക്കാരിനെതിരെ പി.ബിയില്‍ വിമര്‍ശനമോ അതൃപ്തിയോ ഉണ്ടായില്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ സി.പി.എം പോളിറ്റ്ബ്യുറോ യോഗത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പി.ബിയില്‍ വിമര്‍ശനമോ അതൃപ്തിയോ ഉണ്ടായില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

പി.ബിയില്‍ നിന്ന് വിമര്‍ശനം കേട്ട ശേഷമാണ് മുഖ്യമന്ത്രി സഭയിലെത്തിയതെന്ന പി.ടി. തോമസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്തകളില്‍ പറയുന്ന രീതിയിലുള്ള ഒന്നും പി.ബിയില്‍ സംഭവിച്ചിട്ടില്ല. പോളിറ്റ്ബ്യുറോ യോഗത്തില്‍ വന്നിരുന്നത് പോലെയാണ് ചിലര്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്. ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top