Breaking News

സര്‍ക്കാരിന്റേത് രാജാവിനേക്കാള്‍ വലിയ രാജഭക്തി; നവോത്ഥാനം വീണുടഞ്ഞെന്ന് പുന്നല ശ്രീകുമാര്‍

പത്തനംതിട്ട: ശബരിമലയില്‍ തല്‍ക്കാലം യുവതീ പ്രവേശനം വേണ്ടെന്ന നിലപാട് ശരിയല്ലെന്ന് നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു. നവോത്ഥാനം വീണുടഞ്ഞു. സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിനെതിരാണ്. യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. പക്ഷേ പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇത് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top