പത്തനംതിട്ട: നഗരസഭ ആരോഗ്യവിഭാഗം ഇന്നലെ നഗരപരിധിയിലുള്ള ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉയോഗശൂന്യവുമായ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭാ പരിധിയിലുള്ള ഹോട്ടലുകളില്‍ ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് എത്തുന്ന തീര്‍ഥാടകര്‍ക്ക് വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കും. പരിശോധനയില്‍ ഏകദേശം രണ്ടു കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു.
ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
By
November 16, 2019 8:43 am