മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദം നല്‍കാതെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ശിവസേന. മുഖ്യമന്ത്രിപദം വിട്ടു നല്കരുതെന്നു നിയസഭാകക്ഷി യോഗത്തില്‍ എംഎല്‍എമാരും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എംഎല്‍എമാര്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ ചുമതലപ്പെടുത്തി. അതേസമയം ശിവസേനയുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. ബാന്ദ്രയിലുള്ള റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. ബിജെപി സ്വാധീനിക്കാതിരിക്കാനാണ് ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്.
മുഖ്യമന്ത്രിപദത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ശിവസേന; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി
By
November 7, 2019 3:55 pm