വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അധ്യാപകനെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തല്ലിച്ചതച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് അധ്യാപകനെ വടികള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ആദര്‍ശ ജനത കോളേജിലാണ് സംഭവം. മെഡിക്കല്‍ ക്യാമ്പിനിടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തത് അധ്യാപകന് ചോദ്യം ചെയ്യുകയും ശാസിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ആളെക്കൂട്ടി കോളേജില്‍ എത്തുകയും അധ്യാപകനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇരുപതോളം പേര് ചേര്‍ന്ന് അധ്യാപകനെ വടി കൊണ്ട് അടിക്കുന്നതും ചവിട്ടുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; അധ്യാപകനെ തല്ലിച്ചതച്ച് വിദ്യാര്‍ത്ഥികള്‍- വീഡിയോ
By
November 6, 2019 2:17 pm