യുഎപിഎ അറസ്റ്റില്‍ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അലന്റെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും പുസ്തകവും കണ്ടെത്തി. താഹയുടെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകം കിട്ടി. അറസ്റ്റിലാകുമ്പോള്‍ താഹ മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം യുഎപിഎ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കില്ലെന്നും യുഎപിഎ ചുമത്തിയതില്‍ സര്‍ക്കാര്‍ വ്യക്തമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)