ന്യൂഡല്‍ഹി: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കേന്ദ്രത്തെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം മുന്നണിയെ വിശ്വസിക്കാനായില്ല. മാവോയിസ്റ്റുകളെ സഹായിക്കുന്നത് സിപിഎമ്മുകാരാണെന്നും വി മുരളീധരന് വിമര്‍ശിച്ചു. കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് പ്രോസിക്യൂഷന് അനുമതി നല്‍കാതെ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നും വി മുരളീധരന് പറഞ്ഞു.
യുഎപിഎ അറസ്റ്റ്: മുഖ്യമന്ത്രിക്ക് ഉത്തരംമുട്ടിയെന്ന് വി മുരളീധരന്
By
November 3, 2019 10:53 am