ചങ്ങനാശേരി: ഏതൊരു പ്രസ്ഥാനവും സ്വയം നവീകരണത്തിന് തയാറായില്ലെങ്കില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ അസാധുവായിപ്പോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. വിലകുറഞ്ഞ പ്രതികരണമാണ് മുഖ്യമന്ത്രിയുടേതെന്നും പ്രസ്താവന എന്‍എസ്എസിനെ കുറിച്ചാണെങ്കില്‍ അവഗണനയോടെ തള്ളുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തിന് ശേഷമാണ് സര്‍ക്കാര്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറായി രംഗത്തെത്തിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ പ്രതികരണം: സുകുമാരന്‍ നായര്‍
By
November 2, 2019 2:51 pm