റിയാദ്: വിവാഹം കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം പന്തല്ലൂര്‍ ചെറുകപ്പള്ളി സ്വദേശി
സുബൈര്‍(26)നെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിയാദിനെ ഒരു സ്വകാര്യ സോഫാനിര്‍മാണ കമ്ബനിയിലെ ജീവനക്കാരനായിരുന്നു സുബൈര്‍. ബുധനാഴ്ച വൈകീട്ടോടെ നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഹറാജിലെ മുറിയില്‍ സുബൈര്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്.