Kerala

മഴ കനക്കുന്നു; നാ​ശം വി​ത​ച്ച്‌ ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റ്

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ല്‍ രൂ​പം കൊ​ണ്ട ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ. സം​സ്ഥാ​നത്തിന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​രും​ മ​ണി​ക്കൂ​റു​ക​ളി​ല്‍ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു. എ​റ​ണാ​കു​ളം തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ല​ക്ഷ​ദ്വീ​പി​ല്‍ ആ​തീ​വ​ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച മു​ത​ല്‍ നി​ര്‍​ത്താ​തെ തു​ട​രു​ന്ന പെ​രു​മ​ഴ​യി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി, പ​റ​വൂ​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍, ചാ​വ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി.

കനത്ത മഴയെ തുടര്‍ന്ന് എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top