വാളയാര്‍: രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് അച്ഛന്. കൊലപാതകമാണെന്ന് പോലീസിനോട് ഉറപ്പിച്ച് പറഞ്ഞെങ്കിലും ഗൗനിച്ചില്ല. ആത്മഹത്യയെന്ന് പോലീസ് ഉറപ്പിച്ചു പറഞ്ഞു. 9 വയസുകാരി തൂങ്ങിമരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും കൊന്ന ശേഷം കെട്ടിതൂക്കിയതായി സംശയിക്കുന്നതായും പെണ്‍കുട്ടികളുടെ അച്ഛന് പറഞ്ഞു. അതേസമയം പ്രതിക്കെതിരെ പെണ്‍കുട്ടികളുടെ അച്ഛന് മൊഴി നല്‍കിയിരുന്നു. പ്രതി വി മധു മൂത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ വിവരം കോടതിയില്‍ പറഞ്ഞിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും അച്ഛന് പറഞ്ഞു.
വാളയാര്‍ പീഡനക്കേസ്: രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് അച്ഛന്
By
October 28, 2019 10:18 am