പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ കേസൊതുക്കി തീര്‍ക്കാന്‍ പ്രദേശവാസികളല്ലാത്തവരെ പോലീസ് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് പെണ്‍കുട്ടികളുടെ അമ്മ. പെണ്‍കുട്ടികള്‍ മരിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന പലരും കേസില്‍ സാക്ഷികള്‍ ആയിരുന്നില്ല. അതേസമയം സാക്ഷികള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയാറായില്ല. സാക്ഷികളെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പോലീസ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പ്രോസിക്യൂഷനും പ്രതികള്‍ക്കുവേണ്ടി ഒത്തുകളിച്ചു എന്ന് സംശയിക്കുന്നുവെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് പ്രോസിക്യൂട്ടര്‍ നേരത്തെ പറഞ്ഞു തന്നില്ല. പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചപ്പോഴും പ്രോസിക്യൂട്ടര്‍ മൗനം പാലിച്ചതായും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാര്‍ പീഡനക്കേസ്: കേസൊതുക്കി തീര്‍ക്കാന്‍ പ്രദേശവാസികളല്ലാത്തവരെ സാക്ഷികളാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ
By
October 28, 2019 9:58 am