ന്യൂഡല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൂചന നല്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടിയില്ല. ഇതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ബിജെപി ഉന്നയിക്കുമെന്നു അമിത് ഷാ പറഞ്ഞത്. ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയതിനും വീണ്ടും അവസരം നല്‍കിയതിനും ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും അമിത് ഷാ പ്രതികരിച്ചു. 90 സീറ്റില്‍ 40 എണ്ണം ബിജെപിക്കു കിട്ടി. കോണ്‍ഗ്രസ് 31 സീറ്റു നേടി. പത്തു സീറ്റുള്ള ജനനായക് ജനതാ പാര്‍ട്ടി(ജെജെപി)യുടെ പിന്തുണ സര്‍ക്കാരുണ്ടാക്കാന്‍ നിര്‍ണായകമായിരിക്കുകയാണ്. സ്വതന്ത്രര്‍ ഏഴു സീറ്റുകളിലും ഐഎന്‍എല്‍ഡി, ഹരിയാന ലോക്ഹിത് പാര്‍ട്ടി എന്നിവ ഓരോ സീറ്റിലും വിജയിച്ചു. ഹരിയാനയില്‍ എട്ടു മന്ത്രിമാരാണു പരാജയപ്പെട്ടത്.
ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ
By
October 25, 2019 9:41 am