ജമ്മുകശ്മീര്‍ ബില്ലുകള്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. അനുച്ഛേദം 370 മാറ്റിയെഴുതാനുള്ള പ്രമേയവും അവതരിപ്പിച്ചു. പ്രതിഷേധവുമായി പ്രതിപക്ഷം. നിയമം ലംഘിച്ചാണ് ബില്‍ കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഏത് നിയമമാണ് ലംഘിച്ചതെന്ന് അമിത്ഷാ. കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും അമിത്ഷായും തമ്മിലാണ് വാഗ്വാദം ഉണ്ടായത്. ജനാധിപത്യപരമായി രൂപപ്പെട്ട സംസ്ഥാനത്തെ ഇരുട്ടിന്റെ മറവില്‍ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്. പാക് അധീന കശ്മീരിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചില്ലെന്നും കോണ്‍ഗ്രസ്. കശ്മീരില്‍ യുഎന്‍ മേല്‍നോട്ടം വേണമെന്നാണോ കേണ്‍ഗ്രസ് ആവശ്യമെന്ന് അമിത്ഷാ. കശ്മീര്‍ പുനഃസംഘടനാ ബില്ലില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീരുമായി ബന്ധപ്പെട്ട നിയമ നിര്‍മാണങ്ങള്‍ക്ക് പാര്‍ലമെന്റിന് അധികാരമുണ്ടെന്നും അമിത്ഷാ പറഞ്ഞു.
ജമ്മുകശ്മീര്‍ പ്രമേയവും ബില്ലും ലോക്സഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം
By
August 6, 2019 11:25 am