തിരുവല്ല:വീടിനുള്ളിൽ ‘അമ്മ വെട്ടേറ്റും അച്ഛൻ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.മകൻ പോലീസ് കസ്റ്റഡിയിൽ. തിരുവല്ല കവിയൂരിൽ തെക്കേതിൽ വാസു ആചാരിയും(72) ഭാര്യ രാജമ്മ(62) എന്നിവരാണ് മരിച്ചത്.
മാതാപിതാക്കളുമായി പ്രശാന്തിന് സ്വത്തുതര്‍ക്കം ഉണ്ടായിരുന്നെന്നാണ് തിരുവല്ല പൊലീസ് പറയുന്നത്. എന്നാൽ വിശദ്ദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇയാൾക്ക് സംഭവമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമാകു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികൾക്കായി വിട്ടുനൽകും. അതേസമയം സ്വത്തു തർക്കത്തെ തുടർന്ന് ഇരുവരുമായി ഇന്നലെ മധ്യസ്ഥ ചർച്ച നടത്തിയിരുന്നതായി വാർഡ് മെമ്പർ രാജേഷ് കുമാർ പറഞ്ഞു.