തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മാര്‍ക്കു ദാന വിവാദത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. എംജി സര്‍വകലാശാലയില്‍ അദാലത്ത് നടത്തി മാര്‍ക്ക് കൂട്ടി നല്കിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്കാന് സര്‍വകലാശാലാ വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം നിലപാട് വ്യക്തമാക്കാമെന്നും ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍വിധിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു
മാര്‍ക്ക് ദാന വിവാദം; വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടിന് ശേഷം നിലപാട് വ്യക്തമാക്കും: ഗവര്‍ണര്‍
By
October 18, 2019 11:42 am