ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ ജുഡീഷല്‍ കസ്റ്റഡി നവംബര്‍ 11 വരെ നീട്ടി. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പിഎന്‍ബിയില്‍നിന്ന് 13,500 കോടി രൂപ വെട്ടിച്ച് രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19 നാണ് അറസ്റ്റ് ചെയ്തത്. ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വിസ്തരിച്ചത്. അന്വേഷണങ്ങള്‍ക്കായി നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. ഇതിനായുള്ള വിചാരണ അടുത്ത മേയില്‍ തുടങ്ങുമെന്നാണ് ലണ്ടന്‍ കോടതി അറിയിച്ചിട്ടുള്ളത്.
ബാങ്ക് തട്ടിപ്പ് കേസ്: നീരവ് മോദിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി
By
October 18, 2019 9:02 am